Tuesday, March 9, 2010

കോട്ടക്കല്‍ 
"എന്‍റെ പ്രവാചകന്‍": പ്രവാചക അനുസ്മരണ സായാഹ്നം 
 കോട്ടക്കല്‍: അതിവാദ പ്രവണതകള്‍ക്ക് പകരം മധ്യമ നിലപാടുകള്‍ക്ക് വേണ്ടിയായിരുന്നു പ്രവാചകന്‍ നിലകൊണ്ടതെന്ന്‍ എസ്.ഐ.ഒ കോട്ടക്കല്‍ മേഖല കമ്മിറ്റി കോട്ടക്കല്‍ സാജിദ ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച "എന്‍റെ പ്രവാചകന്‍", പ്രവാചക അനുസ്മരണ സായാഹ്ന സദസ്സ് അഭിപ്രായപെട്ടു.  ഒരു ബഹുസ്വര സമൂഹത്തിലെ വിശ്വാസിയുടെ ജീവിതം എത്രത്തോളം സര്‍ഗാതമകമായിരിക്കണമെന്നതിനു പ്രവാചകന്റെ ജീവിതം തന്നെയാണ ഏറ്റവും നല്ല ഉദാഹരണമെന്നും സദസ്സ് അഭിപ്രായപെട്ടു.  കോട്ടക്കല്‍ ആയുര്‍വേദ കോളേജ് അഗത തന്ത്രം വിഭാഗം മേധാവി ഡോ.പി.എ അബുബക്കര്‍ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു.  എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സലിം പൂപലം മോഡറേറ്റര്‍ ആയിരുന്നു.  ജമാഅത്തെ ഇസ്ലാമി കോട്ടക്കല്‍ മേഖല സമിതി അംഗം സാജിദ് പി.യു, ജമാഅത്തെ ഇസ്ലാമി കോട്ടക്കല്‍ ഏരിയ ഓര്‍ഗനൈസര്‍ ഹമീദ് മാസ്റ്റര്‍, സോളിഡാരിറ്റി കോട്ടക്കല്‍ ഏരിയ പ്രസിഡന്റ്‌ ഹബീബ് മാലിക്, യാസിര്‍ എന്‍ എം. മൂസ ചൂനൂര്‍ എന്നിവര്‍ സംസാരിച്ചു.  മേഖല വൈസ് പ്രസിഡന്റ്‌ ഇസ്മയില്‍ താമരശ്ശേരി സ്വാഗതവും പ്രസിഡന്റ്‌ അന്‍വര്‍ ഷമീം ആസാദ്‌ സമാപനവും നിര്‍വഹിച്ചു. 

Friday, March 5, 2010

"മദ്യക്കൊളക്കെതിരെ വിദ്യാര്‍ഥി പോരൊരുക്കം"

കൊണ്ടോട്ടി


തിരൂര്‍
മദ്യക്കോള: വിദ്യാര്‍ഥി രോഷമിരമ്പി 
കല്പകഞ്ചേരി: കോളയില്‍ മദ്യം കലര്‍ത്തി വിപണനം നടത്താനുള്ള ശ്രമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ പുത്തനതാണി ഏരിയാ കമ്മിറ്റി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കടുങ്ങാത്ത്കുണ്ട്‌ ടൌണില്‍ നടത്തിയ ഒപ്പുശേഖരണത്തില്‍  രോഷമിരമ്പി.  തിരൂര്‍ മേഖല വൈസ് പ്രസിഡന്റ്‌ ടി.ഫൈസല്‍ ഉദ്ഘാടനം ചെയ്തു.  മദ്യക്കോല നല്‍കി വിദ്യാര്‍ഥികളെ ലഹരിക്കടിപ്പെടുത്ത്താനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തു തോല്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  ഏരിയാ സെക്രട്ടറി പി.ടി. സല്‍മാന്‍ അദ്ധ്യക്ഷത വഹിച്ചു.  ടി. സാദിഖ്, മുഫസ്സിര്‍ രണ്ടത്താണി, ടി.പി. സജ്ജാദ് എന്നിവര്‍ സംസാരിച്ചു. 
ഒപ്പു ശേഖരണത്തിന് കെ.പി. അബ്ദുല്‍ ഹസീബ്, കെ.റഹീല്‍, എം.പി ആഷിഖ്, മുസ്വദ്ധിഖ് വളവന്നൂര്‍, കെ.പി മിര്‍ഷാദ്, ഇര്‍ഷാദ് റഹ്മാന്‍, ടി.പി. മുര്ഷിദ് എന്നിവര്‍ നേതൃത്വം നല്‍കി.  പരിപാടിയുടെ ഭാഗമായി ടൌണില്‍ ലഘുലേഖ വിതരണവും നടത്തി.  ശേഖരിച്ച ഒപ്പുകള്‍ മുഖ്യമന്ത്രിക്ക്  നിവേദനമായി നല്‍കും. 
പെരിന്തല്‍മണ്ണ 

Sunday, February 21, 2010

സംവരണം: സാമുദായികമോ സാമ്പത്തികമോ. സായാഹ്ന സദസ്സുകള്‍

പെരിന്തല്‍മണ്ണ
 പെരിന്തല്‍മണ്ണ മേഖല സംഘടിപ്പിച്ച സായാഹ്ന സദസ്സ് ജമാഅത്തെ ഇസ്ലാമി ജില്ലാ പി.ആര്‍ സെക്രട്ടറി സലാം മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

Friday, February 5, 2010

നേത്രുത്വ പരിശീലന കാമ്പ്

കോട്ടക്കല്‍ 

കോട്ടക്കല്‍ മേഖല സംഘടിപ്പിച്ച പരിപാടി സോളിഡാരിറ്റി മേഖല പ്രസിഡണ്ട്‌ പി.കെ ഹബിഇബ് ജഹാന്‍ ഉദ്ഘാടനം ചെയ്തു.  BE A GOOD LEADER, ഓഫീസ് വ്യവസ്ഥ, പബ്ലിക്‌ റിലേഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളില്‍ യഥാക്രമം സിജി റിസോര്‍സ് പെര്‍സണ്‍ വി.ടി. ഇക്ബാല്‍, മേഖല സെക്രടറി കെ.പി ഇര്‍ഷാദ്, പി.അര. സെക്രട്ടറി സക്കീര്‍ കാംപ്രത് എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു.  മേഖല പ്രസിടനറ്റ്‌ അന്‍വര്‍ ഷമീം ആസാദ് സമാപനം നിര്‍വഹിച്ചു.  മേഖല വൈസ് പ്രസിഡണ്ട്‌ ഇസ്മയില്‍ താമരശ്ശേരി അധ്യക്ഷത വഹിച്ചു.  ഏ.പി ആമേന്‍ കണ്ണമംഗലം ഖിരാഅതും, കമാല്‍ വേങ്ങര സ്വാഗതവും പറഞ്ഞു. 

Saturday, January 30, 2010

കലോത്സവ വിജയികളെ അനുമോടിക്കള്

ജില്ല, സംസ്ഥാന സ്കൂള് യുവജനോത്സവത്തില് സമ്മാനങ്ങള് നേടിയ വിദ്യാര്ത്ഥികള്ക്ക് എസ്.ഐ.ഒ ഉപഹാരങ്ങള് നല്കി.  
കൊണ്ടോട്ടി

യൂനിവെര്സിട ഏരിയയുടെ ആഭിമുഖ്യത്തില് തേഞ്ഞിപ്പലം സെന്റ്.പോള്സ് സ്കുഉളില് നടന്ന ചടങ്ങില് ജില്ല സമിതി അംഗം ഹാഫിസ് റഹ്മാന് വിദ്യാര്ത്ഥികള്ക്ക്  ഉപഹാരം നല്കി, ജില്ല ജോ:സെക്രട്ടറി സി.മുഹമ്മദ് സാദിക് സംസാരിച്ചു. 

"HOW TO FACE EXAM?" WORKSHOPS

ജില്ലയിലെ വിവിധ സ്കൂളുകളില് "പരീക്ഷയെ എങ്ങിനെ നേരിടാം" എന്ന വിഷയത്തില് വാര്ക്ശോപുകള് നടത്തി.  
കൊണ്ടോട്ടി 

മദ്യനിരോധന സമിതി സമരപന്ധല് സന്ദര്ശനം: കൊണ്ടോട്ടി മേഖല

എസ്.ഐ. ഒ കൊണ്ടോട്ടി മേഖലയിലെ പ്രവര്ത്തകര് മലപ്പുറത്ത് നടക്കുന്ന മദ്യനിരോധന സമിതിയുടെ സത്യാഗ്രഹ പന്തല് സന്ദര്ശിച്ചു.  സി.ബാരിസ്, സി.പി ഷംസീര് നേതൃത്വം നല്കി.