തിരൂര്‍
മദ്യക്കോള: വിദ്യാര്‍ഥി രോഷമിരമ്പി
കല്പകഞ്ചേരി: കോളയില്‍ മദ്യം കലര്‍ത്തി വിപണനം നടത്താനുള്ള ശ്രമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ പുത്തനതാണി ഏരിയാ കമ്മിറ്റി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കടുങ്ങാത്ത്കുണ്ട് ടൌണില്‍ നടത്തിയ ഒപ്പുശേഖരണത്തില്‍ രോഷമിരമ്പി. തിരൂര്‍ മേഖല വൈസ് പ്രസിഡന്റ് ടി.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. മദ്യക്കോല നല്‍കി വിദ്യാര്‍ഥികളെ ലഹരിക്കടിപ്പെടുത്ത്താനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തു തോല്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏരിയാ സെക്രട്ടറി പി.ടി. സല്‍മാന്‍ അദ്ധ്യക്ഷത വഹിച്ചു. ടി. സാദിഖ്, മുഫസ്സിര്‍ രണ്ടത്താണി, ടി.പി. സജ്ജാദ് എന്നിവര്‍ സംസാരിച്ചു.
ഒപ്പു ശേഖരണത്തിന് കെ.പി. അബ്ദുല്‍ ഹസീബ്, കെ.റഹീല്‍, എം.പി ആഷിഖ്, മുസ്വദ്ധിഖ് വളവന്നൂര്‍, കെ.പി മിര്‍ഷാദ്, ഇര്‍ഷാദ് റഹ്മാന്‍, ടി.പി. മുര്ഷിദ് എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി ടൌണില്‍ ലഘുലേഖ വിതരണവും നടത്തി. ശേഖരിച്ച ഒപ്പുകള്‍ മുഖ്യമന്ത്രിക്ക് നിവേദനമായി നല്‍കും.
പെരിന്തല്‍മണ്ണ
No comments:
Post a Comment