Tuesday, March 9, 2010

കോട്ടക്കല്‍ 
"എന്‍റെ പ്രവാചകന്‍": പ്രവാചക അനുസ്മരണ സായാഹ്നം 
 കോട്ടക്കല്‍: അതിവാദ പ്രവണതകള്‍ക്ക് പകരം മധ്യമ നിലപാടുകള്‍ക്ക് വേണ്ടിയായിരുന്നു പ്രവാചകന്‍ നിലകൊണ്ടതെന്ന്‍ എസ്.ഐ.ഒ കോട്ടക്കല്‍ മേഖല കമ്മിറ്റി കോട്ടക്കല്‍ സാജിദ ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച "എന്‍റെ പ്രവാചകന്‍", പ്രവാചക അനുസ്മരണ സായാഹ്ന സദസ്സ് അഭിപ്രായപെട്ടു.  ഒരു ബഹുസ്വര സമൂഹത്തിലെ വിശ്വാസിയുടെ ജീവിതം എത്രത്തോളം സര്‍ഗാതമകമായിരിക്കണമെന്നതിനു പ്രവാചകന്റെ ജീവിതം തന്നെയാണ ഏറ്റവും നല്ല ഉദാഹരണമെന്നും സദസ്സ് അഭിപ്രായപെട്ടു.  കോട്ടക്കല്‍ ആയുര്‍വേദ കോളേജ് അഗത തന്ത്രം വിഭാഗം മേധാവി ഡോ.പി.എ അബുബക്കര്‍ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു.  എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സലിം പൂപലം മോഡറേറ്റര്‍ ആയിരുന്നു.  ജമാഅത്തെ ഇസ്ലാമി കോട്ടക്കല്‍ മേഖല സമിതി അംഗം സാജിദ് പി.യു, ജമാഅത്തെ ഇസ്ലാമി കോട്ടക്കല്‍ ഏരിയ ഓര്‍ഗനൈസര്‍ ഹമീദ് മാസ്റ്റര്‍, സോളിഡാരിറ്റി കോട്ടക്കല്‍ ഏരിയ പ്രസിഡന്റ്‌ ഹബീബ് മാലിക്, യാസിര്‍ എന്‍ എം. മൂസ ചൂനൂര്‍ എന്നിവര്‍ സംസാരിച്ചു.  മേഖല വൈസ് പ്രസിഡന്റ്‌ ഇസ്മയില്‍ താമരശ്ശേരി സ്വാഗതവും പ്രസിഡന്റ്‌ അന്‍വര്‍ ഷമീം ആസാദ്‌ സമാപനവും നിര്‍വഹിച്ചു. 

Friday, March 5, 2010

"മദ്യക്കൊളക്കെതിരെ വിദ്യാര്‍ഥി പോരൊരുക്കം"

കൊണ്ടോട്ടി


തിരൂര്‍
മദ്യക്കോള: വിദ്യാര്‍ഥി രോഷമിരമ്പി 
കല്പകഞ്ചേരി: കോളയില്‍ മദ്യം കലര്‍ത്തി വിപണനം നടത്താനുള്ള ശ്രമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ പുത്തനതാണി ഏരിയാ കമ്മിറ്റി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കടുങ്ങാത്ത്കുണ്ട്‌ ടൌണില്‍ നടത്തിയ ഒപ്പുശേഖരണത്തില്‍  രോഷമിരമ്പി.  തിരൂര്‍ മേഖല വൈസ് പ്രസിഡന്റ്‌ ടി.ഫൈസല്‍ ഉദ്ഘാടനം ചെയ്തു.  മദ്യക്കോല നല്‍കി വിദ്യാര്‍ഥികളെ ലഹരിക്കടിപ്പെടുത്ത്താനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തു തോല്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  ഏരിയാ സെക്രട്ടറി പി.ടി. സല്‍മാന്‍ അദ്ധ്യക്ഷത വഹിച്ചു.  ടി. സാദിഖ്, മുഫസ്സിര്‍ രണ്ടത്താണി, ടി.പി. സജ്ജാദ് എന്നിവര്‍ സംസാരിച്ചു. 
ഒപ്പു ശേഖരണത്തിന് കെ.പി. അബ്ദുല്‍ ഹസീബ്, കെ.റഹീല്‍, എം.പി ആഷിഖ്, മുസ്വദ്ധിഖ് വളവന്നൂര്‍, കെ.പി മിര്‍ഷാദ്, ഇര്‍ഷാദ് റഹ്മാന്‍, ടി.പി. മുര്ഷിദ് എന്നിവര്‍ നേതൃത്വം നല്‍കി.  പരിപാടിയുടെ ഭാഗമായി ടൌണില്‍ ലഘുലേഖ വിതരണവും നടത്തി.  ശേഖരിച്ച ഒപ്പുകള്‍ മുഖ്യമന്ത്രിക്ക്  നിവേദനമായി നല്‍കും. 
പെരിന്തല്‍മണ്ണ